Posted By user Posted On

daratumumab എയർ ഇന്ത്യ മുൻ പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ 120 കോടിയുടെ മയക്കുമരുന്നുമായി പിടിയിൽ

എയർ ഇന്ത്യ മുൻ പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ 120 കോടിയുടെ മയക്കുമരുന്നുമായി മുംബൈയിൽ പിടിയിലായി. 50 കിലോഗ്രാം മെഫിഡ്രോൺ ആണ് നാർകോട്ടിക് കൺട്രോൾ ബ്യുറോ പിടിച്ചെടുത്തത്. ഇവയ്ക്ക് രാജ്യാന്തര വിപണിയിൽ 120 കോടി വില ലഭിക്കുന്നതാണ്.

കഴിഞ്ഞ ദിവസങ്ങളിൽ 1556 കിലോ മയക്കുമരുന്ന് മുംബൈ ഡി.ആർ.ഐ പിടികൂടിയിരുന്നു. സംഭവത്തിൽ കോട്ടയം സ്വദേശി ബിനു ജോണും എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസും പിടിയിലായിരുന്നു.
നാരങ്ങ പെട്ടിയിൽ ഒളിപ്പിച്ച് 1476 കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് എറണാകുളം സ്വദേശി വിജിൻ വർഗീസ് പിടിയിലായത്. ബിനു ജോണിനെ വിപണിയിൽ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായി ഡി.ആർ.ഐ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിനു ജോൺ അറസ്റ്റിലായത്.

ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച 1476 കോടിയുടെ എം.ഡി.എം.എയും കൊക്കെയ്നും കഴിഞ്ഞ ഞായറാഴ്ചയാണ് മുംബൈ തുറമുഖം വഴി കടത്തുന്നതിനിടെ പിടിയിലായത്. എറണാകുളം കാലടി മുക്കന്നൂർ സ്വദേശി വിജിന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള യമിറ്റോ ഫുഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരിലാണ് ലഹരി വസ്തുക്കൾ എത്തിയത്. പഴം ഇറക്കുമതിയുടെ മറവിലാണ് രാജ്യത്തേക്ക് വൻ തോതിൽ ലഹരി മരുന്ന് ഇറക്കുമതി ചെയ്തത്. വിജിനൊപ്പം മന്‍സൂര്‍ തച്ചാംപറമ്പില്‍ എന്നയാള്‍ക്കും ലഹരിക്കടത്തില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രസീൽ എന്നിവിടങ്ങങ്ങളിൽനിന്നും ഇവർ പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. മൻസൂറിന്റെ ഉടമസ്ഥതയിലുള്ള മോർ ഫ്രഷ് എക്സ്പോർട്സ് കമ്പനിയിൽ വിജിന്റെ സഹോദരൻ ഡയറക്ടറാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *