Posted By user Posted On

family court യുഎഇ: ജോലിക്കാരിയെ അടിച്ച് വാരിയെല്ല് തകര്‍ത്തതിന് തൊഴിലുടമയ്ക്ക് ശിക്ഷ

അല്‍ ഐനില്‍ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുകയും വാരിയെല്ല് ഒടിച്ച് തകര്‍ക്കുകയും ചെയ്ത തൊഴിലുടമയ്ക്ക് ശിക്ഷ വിധിച്ചു. വേലക്കാരിയെ ആക്രമിക്കുകയും രണ്ട് വാരിയെല്ലുകള്‍ ഒടിക്കുകയും ചെയ്തതിന് യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അല്‍ ഐന്‍ അപ്പീല്‍ കോടതി വ്യക്തമാക്കി. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധിയുടെ ശരിവച്ചു കൊണ്ടാണ് അപ്പീല്‍ കോടതി ഉത്തരവിട്ടത്. യുവതിക്ക് 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം. മര്‍ദനത്തിന്റെ ഫലമായി തനിക്കുണ്ടായ ശാരീരികവും ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 100,000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുജോലിക്കാരി തന്റെ വനിതാ തൊഴിലുടമയ്ക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

വയറ്റിലും നെഞ്ചിലും വാരിയെല്ലുകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും യുവതി അടിച്ചതായി അവര്‍ പറഞ്ഞു. തൊഴിലുടമ തന്റെ മുഖത്തും കണ്ണിനും അടിക്കുകയും ചെയ്തതായി വേലക്കാരി പറഞ്ഞു. സ്പോണ്‍സറുടെ ഭാര്യ വേലക്കാരിക്ക് നിയമപരമായ ചിലവുകള്‍ നല്‍കുന്നതിന് പുറമേ നാശനഷ്ടങ്ങള്‍ക്ക് 70,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കണമെന്ന് സിവില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിയാണ് അപ്പീല്‍ കോടതി ശരിവച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *