Posted By user Posted On

valet parking നബിദിനത്തോട് അനുബന്ധിച്ച് ദുബായിൽ സൗജന്യ പാർക്കിംഗ്

പ്രവാചകൻ മുഹമ്മദ് (സ) യുടെ ജന്മദിനമായ ഒക്ടോബർ 8 ശനിയാഴ്ച, മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെ ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം അബുദാബിയിൽ അധികൃതർ സൗജന്യ ടോളും പാർക്കിംഗും പ്രഖ്യാപിച്ചിരുന്നു. ഷാർജയിലും മിക്ക പ്രദേശങ്ങളിലും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.

മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ 1444 റബിഅൽ-അവ്വൽ 12-ന് ആചരിക്കുന്നു. ഒക്‌ടോബർ 8 ശനിയാഴ്ച, യു.എ.ഇയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *