get digital emirates id ദുബായിലെ താമസക്കാര്‍ ഇനി തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും നൽകേണ്ടതില്ല
ദുബായ്: ദുബായിലെ താമസക്കാര്‍ ഇനി തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും നൽകേണ്ടതില്ല. ഓരോരുത്തരും തങ്ങള്‍ക്കൊപ്പം എത്ര പേരാണ് താമസിക്കുന്നതെന്ന വിവരം മാത്രം നല്‍കിയാല്‍ മതി. ഇത്തരത്തിൽ നിബന്ധനകളിൽ ഇളവ് വരുത്തിയതായി ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വാടകയ്ക്ക് താമസിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇത് ബാധകമാണ്. നേരത്തെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം എല്ലാ കെട്ടിടങ്ങളിലും താമസിക്കുന്നവരുടെ പേരുകളും എമിറേറ്റ്സ് ഐഡികളും രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശത്തിനാണ് ഇതോടെ മാറ്റം വരുത്തിയത്. ശനിയാഴ്ചയാണ് ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരവും കെട്ടിടങ്ങളുടെ ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, എല്ലാ താമസക്കാരും തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ എണ്ണം എത്രയെന്ന് അറിയിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)