gitex shopper 2021 ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ദുബായിൽ: 200ഓളം ഇന്ത്യൻ കമ്പനികൾ പങ്കെടുക്കും
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ദുബായിൽ തുടങ്ങുന്നു. തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലാണ് ടെക് ഷോയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈടെക്സ്) ആരംഭിക്കുന്നത്. 200ഓളം ഇന്ത്യൻ കമ്പനികൾ ടെക് ഷോയിൽ പങ്കെടുക്കും. ഇന്ത്യയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലാണ് (ഇ.എസ്.സി) ഇക്കാര്യം അറിയിച്ചത്. ഗൾഫിലെ ഐ.ടി മാർക്കറ്റിൽ ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 14 വരെ നീളുന്ന ജൈടെക്സിൽ 5000ത്തോളം സ്ഥാപനൾ പങ്കെടുക്കുമെന്നാണ് വിവരം. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഏരിയ ഇക്കുറി കൂടുതലുണ്ട്. പ്രദർശനത്തിനെത്തുന്ന 52 ശതമാനം സ്ഥാപനങ്ങളും ആദ്യമായാണ് ജൈടെക്സിനെത്തുന്നത്. 170 രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് സന്ദർശകരെയാണ് പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്. ടെക് ഷോ സന്ദർശിക്കുന്നതിനായി gitex.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റെടുത്ത് പ്രവേശിക്കാം. 220 മുതലാണ് ടിക്കറ്റ് നിരക്ക്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)