miracle garden ticket price 2021സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദുബായ് മിറാക്കിൾ ഗാർഡൻ: 11–ാം സീസൺ ഈ മാസം 10ന് തുടങ്ങും
ദുബായ്: സഞ്ചാരികളെ മാടി വിളിച്ച് ലോകത്തിലെ ഏറ്റവും വലിയ വിസ്മയ പൂന്തോട്ടമായ ദുബായ് മിറാക്കിൾ ഗാർഡൻ. വ്യത്യസ്ത നാടുകളിലെ അപൂർവ പുഷ്പങ്ങളാണ് ഇവിടെ കണ്ണിന് കുളിരായി വിടർന്നു നിൽക്കുന്നത്. 120ൽ ഏറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കൾകൊണ്ടാണ് വിസ്മയ ലോകം ഒരുക്കിയത്. ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ദുബായ് മിറക്കിൾ ഗാർഡന്റെ 11–ാം സീസൺ ഈ മാസം 10ന് തുടങ്ങും. പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ടു നിർമിച്ച ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ, തോരണങ്ങൾ എന്നിവയാണ് ഗാർഡനിലെ പ്രധാന കാഴ്ചകൾ. ഘോഷയാത്ര, നാടോടി സംഗീതം, സൂംബ നൃത്തം, കാർട്ടൂൺ മേളകൾ എന്നിവയും സഞ്ചാരികൾക്ക് ആസ്വദിക്കാം. കുട്ടികൾക്കുവേണ്ടി പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്. ഇവിടെ അനിമേഷൻ, കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലാണ് പുഷ്പാലങ്കാരം ചെയ്തിരിക്കുന്നത്. ഇത്തവണ ഗാർഡൻ സന്ദർശിക്കാൻ ചിലവേറും എന്നതാണ് സന്ദർശകരെ സങ്കടത്തിലാക്കുന്നത്. ടിക്കറ്റ് നിരക്കിൽ 20 ദിർഹത്തിന്റെ വർധനയുണ്ട്. മുതിർന്നവരുടെ ടിക്കറ്റിന് 75 ദിർഹവും കുട്ടികളുടേതിന് 60 ദിർഹവുമാണ് കൂടിയത്. 3 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും, ശനി, ഞായർ മറ്റു പൊതു അവധി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയും ഗാർഡൻ സന്ദർശിക്കാം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)