രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ സാഹചര്യം പ്രയോജനപ്പെടുത്തി പ്രവാസികള്‍
അബുദാബി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 82.42 എന്ന നിലയിലേക്ക് എത്തിയപ്പോള്‍ പതിവ് പോലെ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍. വെള്ളിയാഴ്ച യുഎഇ ദിര്‍ഹത്തിന് 22.49 ആണ് വിനിമയ നിരക്ക്, ഒരു സൗദി റിയാലിന് 22.03 രൂപ. ഖത്തർ റിയാൽ 22.69 രൂപ. ഒരു ബഹ്‌റൈൻ ദിനാറിന് 219.72. കുവൈത്ത് ദിനാറിന്റെ മൂല്യം 266.40 രൂപയിലെത്തി. ഒമാൻ റിയാൽ മൂല്യം 214.54 രൂപ കടന്നു. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്കേറി. രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്‍പകള്‍ അടച്ചുതീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്‍പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവര്‍ക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്. എണ്ണവില ഇനിയും ശക്തിപ്രാപിച്ചാൽ രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)