Sharjah Police: യുഎഇ: മോഷണത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ പ്രവാസി വനിത കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി
ഷാര്‍ജ: മോഷണത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ പ്രവാസി വനിത കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി. കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായാണ് യുവതി രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. ഷാര്‍ജ അല്‍ നഹ്ദയിലാണ് സംഭവം നടന്നത്.ഡിസ്‌കൗണ്ട് ഗിഫ്റ്റ് മാര്‍ക്കറ്റില്‍ നിന്ന് 20ദിര്‍ഹം വില വരുന്ന ഹെഡ്ഫോണും സ്മാര്‍ട്ട് വാച്ചുമാണ് യുവതി മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങള്‍ ഒളിപ്പിച്ച ശേഷം കടയില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് യുവതി പിടിക്കപ്പെട്ടത്. മോഷ്ടിച്ച സാധനങ്ങളുമായി യുവതി പിടിയിലായതോടെ സൂപ്പര്‍വൈസര്‍ ഇവരെ ഓഫീസിലേക്ക് കൊണ്ടുപോയി. ഷാര്‍ജ പൊലീസില്‍ മോഷണ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം നിലയിലെ മുറിയില്‍ നിന്നും പുറത്തേക്കോടിയ സ്ത്രീ ബാല്‍ക്കണി വഴി താഴേക്ക് ചാടുകയായിരുന്നു. കെട്ടിടത്തിന് താഴെ ഉണ്ടായിരുന്ന, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വീപ്പയ്ക്ക് മുകളിലേക്കാണ് യുവതി ചെന്നു വീണത്. പൊലീസ് പട്രോള്‍ സംഘം ഉടന്‍ സ്ഥലത്തെത്തി. യുവതിയുടെ ശരീരത്തില്‍ ഒടിവുകളുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഈ സ്ത്രീ പൊലീസ് കസ്റ്റഡിയിലാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)