domestic jobs in fourways ഗാർഹിക തൊഴിലാളികൾക്കിതാ സന്തോഷ വാർത്ത: ആഴ്ചയിൽ ശമ്പളത്തോടെയുള്ള അവധി നൽകാനൊരുങ്ങി യുഎഇ
ദുബായ് : യുഎഇയിലെ ഗാർഹിക തൊഴിലാളികൾക്കിതാ ഒരു സന്തോഷ വാർത്ത. തൊഴിലാളികൾക്ക് ആഴ്ചയിൽ ശമ്പളത്തോടെയുള്ള അവധി നൽകാനൊരുങ്ങുകയാണ് രാജ്യം. ഇത് സംബന്ധിച്ച 2022 ലെ ഫെഡറൽ നിയമം നമ്പർ 9 പുറപ്പെടുവിച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പറഞ്ഞു. ഗാർഹിക തൊഴിലാളികൾ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ നീക്കം. സെപ്റ്റംബർ 9 ന് പുറപ്പെടുവിച്ച നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് അനുസരിച്ച് ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ശമ്പളത്തോടെയുള്ള അവധി ഉറപ്പ് നൽകുന്നു. കൂടാതെ, ഗാർഹിക തൊഴിലാളികളെ നിയമവിരുദ്ധമായി നിയമിക്കുന്ന വ്യക്തികളിൽ നിന്ന് കുറഞ്ഞത് 50,000 ദിർഹം മുതൽ 200,000 ദിർഹം വരെ പിഴ ചുമത്തുമെന്നും നിയമത്തിലുണ്ട്. ഗാർഹിക തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകൾ അവർ നൽകിയ ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക, ഗാർഹിക തൊഴിലാളികളുടെ കുടിശിക തീർക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ റിക്രൂട്ട്മെന്റ് ഏജൻസി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക,18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളെ റിക്രൂട്ട് ചെയ്യുകയോ ജോലിക്ക് നിയമിക്കുകയോ ചെയ്യുക എന്നി നിയമ ലംഘനങ്ങൾക്കും പിഴ ഈടാക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)