tadbeer domestic workersവീട്ടുവേലക്കാരിയുടെ വാരിയെല്ല് തല്ലി ഒടിച്ച സ്‌പോൺസർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ദുബായ്: വീട്ടുവേലക്കാരിയെ മർദ്ദിച്ച സ്‌പോൺസർക്ക് ശിക്ഷ വിധിച്ച് കോടതി. വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ച സ്‌പോൺസർ മർദ്ദനമേറ്റ് വ്യക്തിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്. അൽഐൻ കോടതിയാണ് ഇതുസംബന്ധിച്ച വിധി പ്രസ്താവിച്ചത്. സ്‌പോൺസർ വീട്ടുവേലക്കാരിയ്ക്ക് 15 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മർദ്ദനത്തിനിരയായ വീട്ടുവേലക്കാരി തന്നെയാണ് കോടതിയെ സമീപിച്ചത്. മർദ്ദനത്തിൽ 20% വൈകല്യമുണ്ടായെന്നും യുവതി കോടതിയെ അറിയിച്ചു. യുവതിയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി ഡോക്ടർമാർ നൽകിയ സാക്ഷ്യപത്രവും ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം, വീട്ടുവേലക്കാരി ഏതു രാജ്യക്കാരിയാണെന്ന് വ്യക്തമായിട്ടില്ല. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)