e2 visaപുതിയ വിസ പരിഷ്കരണം; അറിയേണ്ടതെല്ലാം
യുഎഇ: പുതിയ വിസ പരിഷ്കരണം നിലവിൽ വരുന്ന സാഹചര്യത്തിൽ പ്രവാസികൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നിലവിൽ 30, 60 ദിവസത്തേക്കാണ് ടൂറിസ്റ്റ് വിസ ലഭിക്കുംക. നേരത്തെ ഉണ്ടായിരുന്ന 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയിട്ടുണ്ട്. 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും. നിലവിൽ 90 ദിവസ വിസയിൽ എത്തിയവർക്കും വിസ അടിച്ച് വരാനിരിക്കുന്നവർക്കും പുതിയ ചട്ടം ബാധകമല്ല. അതേസമയം, ചികിത്സ ആവശ്യങ്ങൾക്കായി രാജ്യത്തെത്തുന്നവർക്ക് 90ദിവസത്തെ വിസ അനുവദിക്കും. തൊഴിലന്വേഷകർക്ക് പുതിയ ‘ജോബ് എക്സ്പ്ലറേഷൻ വിസ’. 60, 90, 120ദിവസങ്ങളിലേക്ക് വിസ ലഭിക്കും.സ്വയം തൊഴിൽ ആഗ്രഹിക്കുന്നവർ, വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസ് ജോലിക്കാർ എന്നിവർക്ക് അഞ്ച് വർഷത്തെ ഗ്രീൻവിസ ലഭിക്കും. ഗ്രീൻവിസാ അപേക്ഷകർ ബിരുദധാരികൾ ആയിരിക്കണം. യു.എ.ഇയിൽ തൊഴിൽ കരാറും 15,000 ദിർഹമിൽ കുറയാത്ത ശമ്പളവും വേണം. നേരത്തെ 100 ദിർഹമായിരുന്ന സന്ദർശക വിസയുടെ പിഴ 50 ദിർഹമായി കുറച്ചു. 20ലക്ഷം ദിർഹം മൂല്യമുള്ള പ്രോപ്പർട്ടി വാങ്ങുമ്പോൾ നിക്ഷേപകർ ദീർഘകാല വിസക്ക് അർഹരാവും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)