jubin nautiyalദുബായിലെ സംഗീത പ്രേമികളെ ആവേശത്തിലാക്കാൻ ഗായകൻ ജുബിൻ നൗട്ടിയാൽ എത്തുന്നു
ദുബായ്: ദുബായിലെ സംഗീത പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത. ജനപ്രിയ ഇന്ത്യൻ ഗായകൻ ജുബിൻ നൗട്ടിയാൽ നവംബർ 27 ന് ദുബായിലെ കൊക്കകോള അരീനയിൽ സംഗീത പരിപാടി അവതരിപ്പിക്കും. പിഎംഇ എന്റർടൈൻമെന്റ് ആണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം 6.30 മുതലാണ് പരിപാടിയിലേക്ക് പ്രവേശനം അനുവദിക്കുക. 99 ദിർഹം നിരക്ക് മുതൽ ആരംഭിക്കുന്ന ടിക്കറ്റുകൾ Coca-Cola-Arena.com-ൽ ലഭ്യമാകും. ബവാര മാൻ, കാബിൽ ഹൂൺ, സിന്ദഗി കുച്ച് തോ ബട്ട തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച ഗായകനാണ് ജുബിൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഹിറ്റ് ഗാനമായ ലുട്ട് ഗയേ 1.2 ബില്യൺ ആളുകളാണ് യൂട്യൂബിൽ കണ്ടത്. ബ്രേക്കിംഗ് ദ റൂൾസ് എന്ന ഹിറ്റിലൂടെ അദ്ദേഹം അടുത്തിടെ അന്താരാഷ്ട്ര തലത്തിലുള്ള സംഗീതത്തിലേക്കും ചുവടുവച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)