
bmc roadmachine യുഎഇയിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം: യാത്രക്കാർക്ക് മുന്നറിയിപ്പ്
യുഎഇ: അൽ ഖുദ്ര റോഡിൽ മൂന്നാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. വികസന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. അൽ ഖുദ്ര റോഡിലെ റോഡ് പണികൾ കാരണം അൽ ഖുദ്ര റോഡിന്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിന്റെയും കവലയിലെ റൗണ്ട് എബൗട്ടിൽ 3 ആഴ്ച കാലതാമസം പ്രതീക്ഷിക്കുന്നതായി അതോറിറ്റി അറിയിച്ചു. റോഡിലെ റൗണ്ട് എബൗട്ട് ഒഴിവാക്കുകയും ഇരുവശത്തേക്കും മൂന്ന് ലൈനുകൾ വീതം നിലനിർത്തുകയും ചെയ്യുമെന്നും അറിയിപ്പിലുണ്ട്. നിലവിലെ സാഹചര്യത്തിൽ റോഡിൽ ഗതാഗതക്കുരുക്കുണ്ടാവാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രികർ നേരത്തെ പുറപ്പെടണമെന്നും ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)