Posted By user Posted On

byd busഅബുദാബിയിൽ ഡ്രൈവറില്ലാ ബസ്സിൽ സൗജന്യ യാത്ര: നിങ്ങൾക്കും ഈ അവസരം ഉപയോ​ഗപ്പെടുത്താം

അബുദാബിയിൽ ഡ്രൈവറില്ലാ ബസ്സിൽ ഇനി സൗജന്യ യാത്ര നടത്താം. പൂർണ്ണമായും ഓട്ടോമാറ്റിക്കായിട്ടുള്ള പുതിയ മിനി ബസ്സ് അടുത്ത മാസമാണ് സർവ്വീസിനായി പുറത്തിറങ്ങുന്നത്. ഈ ബസ്സിൽ സൗജന്യമായി ഏഴ് പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. അധികമായി നാല് പേർക്ക് കൂടി ഈ ബസ്സിൽ കയറാം. ഈ ബസ്സിന്റെ മാതൃക ​ഗിറ്റെക്സ് 2022ന്റെ അബുദാബി സർക്കാർ സ്റ്റാൻഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ മാപ്പുകൾ, സാങ്കേതികവിദ്യകൾ, റഡാർ, ലൈഡർ, ക്യാമറകൾ എന്നിവ സംയോജിപ്പിച്ചാണ് ബസ്സ് പ്രവർത്തിക്കുക. ഡ്രൈവർ ഇല്ലെങ്കിലും എല്ലാ സമയവും ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥൻ ബസ്സിൽ ഉണ്ടാകും. ഏകദേശം ഒരു വർഷമായി യാസ് ദ്വീപിന് ചുറ്റും ഓടുന്ന പൈലറ്റ് – റോബോ – ടാക്‌സിയിലെ കമ്പനിയുടെ വിജയം കണക്കിലെടുത്താണ് സർക്കാർ പുതിയ പദ്ധതി ഒരുക്കിയത്. ഈ വർഷം മാർച്ചിലാണ് അബുദാബിയിലെ യാസ് ഐലൻഡിൽ പൈലറ്റ് ഡ്രൈവറില്ലാ ടാക്സി സർവീസുകളുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐടിസി പ്രഖ്യാപിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *