Posted By user Posted On

qropsയുഎഇയിൽ പ്രവാസികൾക്കായി ‘ഗോൾഡൻ പെൻഷൻ പദ്ധതി’: എങ്ങനെ പ്രയോജനപ്പെടുത്താം, വിശദാംശങ്ങൾ ഇങ്ങനെ

യുഎഇ: രാജ്യത്ത് പ്രവാസികൾക്കായി ‘ഗോൾഡൻ പെൻഷൻ സ്കീം’ പ്രഖ്യാപിച്ചു. യുഎഇയിലെ ജനസംഖ്യയുടെ 89 ശതമാനം പ്രവാസികളെ ലക്ഷ്യം വച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ശരിയയ്ക്ക് അനുസൃതമായ സേവിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി നാഷണല്‍ ബോണ്ട്‌സ് ആണ് പദ്ധതിക്ക് കീഴിൽ വരിക. പദ്ധതിയിൽ ജീവനക്കാർക്ക് പ്രതിമാസം 100 ദിർഹം വരെ നൽകാൻ കഴിയും. ഇത്തരത്തിൽ നീക്കി വയ്ക്കുന്ന തുകയ്ക്ക് പലിശയും ലഭിക്കും. അവരവർ ജോലി ചെയ്യുന്ന് സ്ഥാപനം നൽകുന്ന ഗ്രാറ്റുവിറ്റിക്ക് പുറമേ പുതിയ പദ്ധതിയും ഇത്തരത്തിൽ പ്രവാസികൾക്ക് പ്രയോജനപ്പെടുത്താം. തൊഴിലുടമകളും ജീവനക്കാരും നിരന്തരമായി ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ദേശീയ ബോണ്ടുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോർപ്പറേറ്റുകളെ അവരുടെ ജീവനക്കാരുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നാഷണൽ ബോണ്ടുകളുടെ ആപ്പ് വഴി ജീവനക്കാർക്ക് അവരുടെ പെൻഷൻ വിവരങ്ങൾ പരിശോധിക്കാനും തത്സമയം അവരുടെ സമ്പാദ്യം കാണാനും കഴിയും. കൂടാതെ ജീവനക്കാർക്ക് 35 ദശലക്ഷം ദിർഹത്തിന്റെ റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമാകാനും കഴിയും. ആളുകൾ സാമ്പത്തികമായി സ്ഥിരതയുള്ളവരും സ്വതന്ത്രരുമായിരിക്കാൻ റിട്ടയർമെന്റ് ആസൂത്രണം വളരെ പ്രധാനമാണെന്നും കോർപ്പറേറ്റുകളെ പിന്തുണയ്‌ക്കുമ്പോൾ തന്നെ പ്രവാസികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള പദ്ധതിയാണ് തങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും നാഷണൽ ബോണ്ട് ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഖാസിം അൽ അലി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *