uspassportഇന്നാ പിടിച്ചോ പാസ്പോർട്ട്, ഇനി എല്ലാം 30 മിനിട്ടിൽ കിട്ടും: യുഎയിൽ പുതിയ ഇ-സേവനത്തിന് തുടക്കം
യുഎഇ: വിദേശത്തുള്ള യുഎഇ പൗരന്മാരെ സഹായിക്കുന്നതിനായി രാജ്യത്ത് പുതിയ ഇ-സേവനത്തിന് തുടക്കം കുറിച്ചു. ഇത് വഴി വിദേശത്തുള്ള യുഎഇ പൗരന്മാർക്ക് 30 മിനിറ്റിനുള്ളിൽ എമർജൻസി പാസ്‌പോർട്ട് അനുവദിക്കാൻ സാധിക്കും. നവജാതശിശുക്കൾക്കും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ എവിടെ നിന്നും സേവനം ഉപയോഗപ്പെടുത്താം. സാധാരണ പാസ്‌പോർട്ട് കാലഹരണപ്പെടുകയോ നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ രാജ്യത്തിന് പുറത്ത് യാത്ര ചെയ്ത പൗരന്മാരെ സഹായിക്കുന്നതിനായിട്ടാണ് പുതിയ നീക്കം. എമിറാത്തി യാത്രക്കാർക്കായി ഇലക്ട്രോണിക് “റിട്ടേൺ ഡോക്യുമെന്റ്” സേവനം ആരംഭിച്ചതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് അറിയിച്ചത്. യാത്രാ രേഖയ്ക്ക് അപേക്ഷിക്കാനും നേടാനും ഇനി എംബസിയോ കോൺസുലേറ്റോ സന്ദർശിക്കേണ്ട ആവശ്യമില്ല. എല്ലാം ഇ-മെയിൽ വഴി സ്വീകരിക്കാനുള്ള സൗകര്യമാണ് ഈ സേവനം വഴി ലഭിക്കുന്നത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.mofaic.gov.ae-ലെ എമിറാത്തി ട്രാവലേഴ്‌സ് പേജ് വഴിയോ യുഎഇ MOFAIC സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ സേവനത്തിനായി അപേക്ഷിക്കാം.
യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/GCsRxlnuzhn2RdTCsuEjKW
Comments (0)