Posted By user Posted On

etihad bookingസുവർണാവസരം : കൂടുതല്‍ സര്‍വീസുകളും ഓഫറുകളുമായി എയര്‍ലൈന്‍സ്

കൂടുതല്‍ സര്‍വീസുകളും ഓഫറുകളുമായി ഫിലിപ്പീന്‍സ് എയര്‍ലൈനായ സെബു പസഫിക്. ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ദുബായിലേക്ക് പ്രത്യേക സീറ്റ് വില്‍പ്പനയും കൂടുതല്‍ ഫ്‌ലൈറ്റ് ഫ്രീക്വന്‍സികളും സെബു പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് – മനില റൂട്ടില്‍ കാരിയര്‍ കുറഞ്ഞ നിരക്കില്‍ പ്രത്യേക വിമാന ടിക്കറ്റ് അവതരിപ്പിച്ചിട്ടുണ്ട്. 399 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 1 മുതല്‍ 16 വരെയാണ് യാത്രക്കാര്‍ക്ക് ഈ ഓഫര്‍ ഉപയോ​ഗപ്പെടുത്താൻ കഴിയുക. 2022 നവംബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള യാത്രാ കാലയളവില്‍ ടിക്കറ്റിന് സാധുതയുണ്ടാകും. കൂടാതെ ഒക്ടോബര്‍ 30 മുതല്‍ റൂട്ടിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ചേര്‍ക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. സെബു പസഫിക് മനിലയ്ക്കും ദുബായ്ക്കുമിടയില്‍ ദിവസത്തില്‍ രണ്ടുതവണ സര്‍വീസ് നടത്തും. 2013 ഒക്ടോബറിലാണ് എയര്‍ലൈന്‍ ദുബായ് സര്‍വീസ് ആരംഭിച്ചത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *