Posted By user Posted On

indian navyഇന്ത്യൻ നേവിയുടെ പരിശീലന കപ്പലുകൾ ദുബായിൽ

ദുബായ്: ഇന്ത്യൻ നാവിക സേനയുടെ പരിശീലന കപ്പലുകൾ ദുബായിൽ. പരിശീലന സംഘവുമായി മൂന്ന് കപ്പലുകലാണ് എത്തിയത്. ഐ.എൻ.എസ് ടിർ, ഐ.എൻ.എസ് സുജാത, സി.ജി.എസ് സാരഥി എന്നിവയാണ് ദുബൈയിലെത്തിയത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സുഹൃത്ത് ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. കൊച്ചി കേന്ദ്രീകരിച്ച് പരിശീലനം നടത്തുന്ന സംഘമാണ് ദുബൈയിൽ എത്തിയത്. യു.എ.ഇ നാവിക സേന ഉദ്യോഗസ്ഥരും ഇന്ത്യൻ എംബസിയിലെ ഡിഫൻസ് അറ്റാഷെയും ചേർന്ന് റാശിദ് തുറമുഖത്തെത്തിയ സംഘത്തെ സ്വീകരിച്ചു. നാവികസേന സംഘവും പൊതുസമൂഹവും തമ്മിലുള്ള കൂടിക്കാഴ്ചക്കും പരിശീലനം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. ഒക്ടോബർ നാലിന് കുവൈത്തിലെ പോർട്ട് അൽ ഷുവൈക്കയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് കപ്പലുകൾ യു.എ.ഇയിൽ എത്തിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *