Posted By user Posted On

aig travel insuranceജോലി നഷ്ടപ്പെട്ടാലും ശമ്പളം കിട്ടും: യുഎഇയിലെ പുതിയ ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് അറിയാം

യുഎഇയില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതി നിലവില്‍ വന്നു. ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസം വരെ മാസം തോറും ശമ്പളത്തിന്റെ അറുപത് ശതമാനം ഈ ഇൻഷുറൻസ് പരിധിയിൽ വരുന്നവർക്ക് ലഭിക്കും. പുതിയ തൊഴിൽ കണ്ടെത്തുന്നത് വരെ ജീവനക്കാർക്ക് സംരക്ഷണം നൽകുന്നത്തിനു പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. സംരംഭകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍, 18 വയസ്സിന് താഴെയുള്ളവര്‍ എന്നിവർ പദ്ധതിക്ക് കീഴിൽ വരില്ല. ഗുണഭോക്താക്കള്‍ നിശ്ചിത തുക നല്‍കി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണം.യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സ് ഉള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേന ഇന്‍ഷുറന്‍സ് എടുക്കാം. 12 മാസം ഒരു കമ്പനിയില്‍ തുടര്‍ച്ചയായി ജോലി ചെയ്തവരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍. അച്ചടക്കട നടപടിയുടെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ ഇൻഷുറൻസ് തുക ലഭിക്കില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL


Comments (0)

Leave a Reply

Your email address will not be published. Required fields are marked *