pcr green passക്രൂയിസ് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്ക് ഗ്രീൻ പാസ് വേണോ?: അബുദാബിയിലെ പുതിയ അറിയിപ്പ് ഇങ്ങനെ
അബുദാബി: ക്രൂയിസ് കപ്പലുകളിൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്ക് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് നിബന്ധനകൾ ബാധകമല്ലെന്ന് അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. ഒക്ടോബർ 11 നാണ് അധികൃതർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ഇതനുസരിച്ച് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്കും, കപ്പലിലെ ജീവനക്കാർക്കുമുള്ള ഗ്രീൻ പാസ് നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്. ഇനി ക്രൂയിസ് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്ക് എമിറേറ്റിലെ ടൂറിസം കേന്ദ്രങ്ങളിലേക്കും, സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്നതിന് നൽകുന്ന ഗ്രീൻ പാസിന് പകരമായി ക്രൂയിസ് കപ്പലുകളിൽ നിന്ന് നൽകുന്ന കാർഡുകളും റിസ്റ്റ് ബാൻഡുകളും മതിയാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)