Posted By user Posted On

lionel messiഫുട്ബോൾ പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത: അ​ർ​ജ​ന്‍റീ​ന -​ യു.​എ.​ഇ സൗ​ഹൃ​ദ മ​ത്സ​രത്തിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങി

അ​ബുദാബി: ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്​ മുന്നോടിയായി അ​ർ​ജ​ന്‍റീ​ന ഫുട്ബോൾ ടീം അബുദാബിയിലെത്തും. ന​വം​ബ​ർ 16ന്​ ​യു.​എ.​ഇ ദേ​ശീ​യ ടീ​മു​മാ​യാ​ണ് ലയണൽ മെസ്സിയുടെ അ​ർ​ജ​ന്‍റീ​ന ടീമിന്റെ സൗ​ഹൃ​ദ​ മ​ത്സ​രം. ലോ​ക​ക​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ന​ട​ക്കു​ന്ന മ​ത്സ​ര​മാ​യ​തി​നാ​ൽ മെ​സ്സി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​നി​ര താ​ര​ങ്ങ​ൾ പന്തുതട്ടുമെന്നാണ് കരുതുന്നത്. അ​ബൂ​ദ​ബി മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ സ്​​റ്റേ​ഡി​യത്തിലാണ് മത്സരം നടക്കുന്നത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള അ​ർ​ജ​ന്‍റീ​ന​ൻ ആ​രാ​ധ​ക​ർ നി​ര​വ​ധി​യു​ള്ള യു.​എ.​ഇ​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കു​മാ​യി ആ​ർ​പ്പു​വി​ളി​ക്കാ​ൻ കാ​ണി​ക​ൾ എ​ത്തും. ന​വം​ബ​ർ 16ന്​ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങി. 27 ദി​ർ​ഹം മു​ത​ൽ 5200 ദി​ർ​ഹം വ​രെ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ticketmaster.ae എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ടി​ക്ക​റ്റെ​ടു​ക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *