Posted By user Posted On

ranju ranjimarമേക്കപ്പ്​ ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്​ 30 മണിക്കൂർ; കാരണം ഇതാണ്

ട്രാൻസ്​ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ്​ ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്​ 30 മണിക്കൂർ. പാസ്​പോർട്ടിലെ ആശയക്കുഴപ്പം മൂലമാണ് ഇത്രയധികം നേരം രഞ്ജു വിമാനത്താവളത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് വിമാനത്താവളത്തിലെത്തിയ രഞ്ജു ചൊവ്വാഴ്​ച രാവിലെ പത്തിനാണ്​ പുറത്തിറങ്ങിയത്​. രഞ്ജുവിന്റെ പഴയ പാസ്​പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയത്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിലാണ്​ സിസ്റ്റത്തിൽ ‘പുരുഷൻ’ എന്ന്​ രേഖപ്പെടുത്തിയത്​ കണ്ടത്​. തുടർന്ന് ഉദ്യോ​ഗസ്ഥർ രഞ്ജുവിനോട് നാട്ടിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെടുകയായിരുന്നു. തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാൻ നടപടിയും തുടങ്ങി. തുടർന്ന്​, സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിഖ്​ തൈക്കണ്ടി, രഞ്ജുവിന്‍റെ സുഹൃത്ത്​ ഷീല സതികുമാറും ചേർന്ന് അധികൃതരെ ഫോണിൽ ബന്ധപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. മുൻപ്​ പുരുഷനായിരുന്ന രഞ്ജു രഞ്ജിമാർ ശസ്​​ത്രക്രിയയിലൂടെയാണ്​ സ്ത്രീയായി മാറിയത്​.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *