mohammed bin zayed al nahyanറഷ്യ – യുക്രൈൻ പ്രശ്ന പരിഹാരത്തിനായി ഇടപെടാൻ തയ്യാറെന്ന് യുഎഇ പ്രസിഡന്റ്
ദുബായ്: റഷ്യ – യുക്രൈൻ പ്രശ്ന പരിഹാരത്തിനായി ഇടപെടാൻ തയ്യാറെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുദ്ധം അവസാനിപ്പിച്ച് സമാധാനം നിലനിർത്തണമെന്ന് അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് ആവശ്യപ്പെട്ടു. റഷ്യയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിമായി കൂടിക്കാഴ്ച നടത്തിയപ്പോളാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ലോക സമാധാനത്തിനും സുരക്ഷയ്ക്കും റഷ്യയും യുക്രൈനും രാഷ്ട്രീയ ഒത്തുതീർപ്പിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സ്ഥിരതയും നിലനിർത്തണമെന്നും ഇരുഭാഗത്തും നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് ഇല്ലാതാക്കാൻ പരസ്പര ചർച്ചയിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്ന പരിഹാരത്തിനായി മുൻകൈ എടുക്കാൻ ഒരുക്കമാണെന്നും അദ്ദേഹം പുടിനെ അറിയിച്ചു. യുഎഇ – റഷ്യ ബന്ധവും മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള വിഷയങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)