electricity billഗ്യാസ്, വൈദ്യുതി നിരക്കുകളിൽ ഇളവ്; യുഎഇയിലെ പുതിയ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം
അബുദാബി: വ്യവസായ സ്ഥാപനങ്ങളുടെ ഗ്യാസ്, വൈദ്യുതി നിരക്കുകളിൽ ഇളവ് നൽകാനൊരുങ്ങി യുഎഇ. എനർജി താരിഫ് ഇൻസെന്റീവ് പ്രോഗ്രാമിലൂടെ വൈദ്യുതി, പ്രകൃതി വാതക നിരക്കിൽ ഇളവ് നൽകാനാണ് അബുദാബി പദ്ധതിയിടുന്നത്. സ്ഥാപനത്തിന്റെ സാമ്പത്തിക ആഘാതം, സ്വദേശിവൽക്കരണ നിരക്ക്, വിദഗ്ധ ജോലിക്കാരുടെ എണ്ണം, ഊർജോപയോഗത്തിലെ കാര്യക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് ഗ്യാസിനും വൈദ്യുതിക്കും ഇളവു നൽകുക. വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക ആഘാതം കുറച്ച് ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള ഉത്തേജക പദ്ധതിയാണിത്. നിലവിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനാണ് സാമ്പത്തിക, വികസന വിഭാഗം തുടക്കം കുറിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2019ലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ആനുകൂല്യം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് [email protected] ഇ – മെയിൽ വഴി അധികൃതരെ ബന്ധപ്പെടാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)