Posted By user Posted On

xturismoപറക്കും ബൈക്കുകൾ ഇനി യുഎഇയിലും; വില കേട്ടാൽ ഞെട്ടും

അബുദാബി: പറക്കും ബൈക്കുകൾ നിർമിക്കാനൊരുങ്ങി അബുദാബി. ജപ്പാന്റെ പറക്കും ബൈക്ക് എന്ന് അറിയപ്പെടുന്ന ടുറിസിമോയാണ് അടുത്ത വർഷം നിർമിക്കാൻ പദ്ധതിയിടുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ ആണ് ഈ ബൈക്കിന്റെ വേ​ഗത. ഇതിൽ തുടർച്ചയായി 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. ഒരു സീറ്റാണ് ബൈക്കിനുള്ളത്. ഭാവിയിൽ കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന ബൈക്ക് ഉണ്ടാക്കാനും പദ്ധതിയുണ്ട്. 300 കിലോ ഭാരമുള്ള ബൈക്കിന് പരമാവധി 100 കിലോ വഹിക്കാനുള്ള ശേഷിയുമുണ്ട്. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) ആണ് ബൈക്കിന്റെ വില. ജപ്പാനിൽ മാസത്തിൽ ഇത്തരത്തിലുള്ള 5 ബൈക്കുകൾ വരെ നിർമിക്കുന്ന എയർവിൻസ് കമ്പനിയാണ് അബുദാബി കമ്പനിയുമായി ചേർന്ന് ബൈക്കുകൾ നിർമ്മിക്കുന്നത്. ജപ്പാനിൽ ഇതുവരെ ഇത്തരത്തിലുള്ള 10 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *