Posted By user Posted On

jobs geയുഎഇയിലെ ഇന്നത്തെ തൊഴിൽ അവസരങ്ങൾ അറിയാം

യുഎഇയിലെ ഗർഗാഷ് ആശുപത്രി നിരവധി തൊഴിൽ അവസരങ്ങൾ. ജനറൽ പ്രാക്ടീഷണർ (ER), സ്പെഷ്യലിസ്റ്റ് ന്യൂറോളജിസ്റ്റ്, മെഡിക്കൽ കോഡർ (ഇൻ പേഷ്യന്റ്), അംഗീകൃത നേഴ്സ്, ജനറൽ പ്രാക്ടീഷണർ (Obs-Gynec), ഗ്രാഫിക് ആൻഡ് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ പാക്കേജുകൾ അപ്പോയിന്റ്മെന്റ് എന്നീ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് @gargashhospital.com എന്ന മെയിൽ ഐഡിയിലേക്ക് റസ്യൂം അയ്ക്കാവുന്നതാണ്. https://gargashhospital.com/career.php എന്ന വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. ടെലിഫോണിക് സ്ക്രീനിം​ഗ്, മുഖാമുഖ അഭിമുഖം / സ്കൈപ്പ് അഭിമുഖം എന്നീ പ്രക്രിയകൾക്ക് ശേഷമായിരിക്കും യോ​ഗ്യരായവർ തെരഞ്ഞെടുക്കപ്പെടുക. 2019-ൽ സ്ഥാപിതമായ ഗർഗാഷ് ആശുപത്രി, സ്ത്രീകൾക്കും ശിശു സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന യുഎഇയിലെ ആദ്യത്തെ സ്ത്രീ ഉടമസ്ഥതയിലുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയാണ്. ആധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്‌നിക് (ART) സൗകര്യമുള്ള മേഖലയിലെ ആദ്യത്തെ ആശുപത്രിയാണിത്. IVF, ഗൈനക്കോളജി, ഒബ്‌സ്റ്റട്രിക്‌സ്, ജനറൽ ഹെൽത്ത് തുടങ്ങി വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *