eb5വീസ സേവനങ്ങൾ ഇനി എന്തെളുപ്പം, വിസ എടുക്കാനും പുതുക്കാനു മിതാ ഒരു കിടിലൻ ആപ്പ്; ദുബായ് എമിഗ്രേഷന്റെ പുതിയ മൊബൈൽ ആപ്പിനെ കുറിച്ച് അറിയാം
ദുബായ്: വീസ സേവനങ്ങൾക്കായി പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി ദുബായ്. പുതിയ താമസ വീസ എടുക്കാനും അതു പുതുക്കാനുമാണ് ഈ സേവനം വഴി സാധിക്കുക. വളരെ ഏളുപ്പത്തിൽ തന്നെ ഇത് ചെയ്യാൻ സാധിക്കുമെന്നതാണ് ഏറെ ആശ്വാസകരമായ കാര്യം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷൻ) ആണ് ഇത്തരത്തിൽ ഒരു മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയത്. നിലവിൽ ആപ്പ് സ്റ്റോറിൽ നിന്നു GDRFA DXB എന്ന് ടൈപ്പ് ചെയ്‌താൽ അപ്ലിക്കേഷൻ മൊബൈൽ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. ന്യൂ എൻട്രി പെർമിറ്റ് റസിഡൻസി, നവജാത ശിശുകൾക്കുള്ള റസിഡൻസ് വീസ തുടങ്ങിയവയ്ക്കും ഈ ആപ്പ് വഴി അപേക്ഷിക്കാം.ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://apps.apple.com/in/app/gdrfa-dxb/id1625664521 വിവിധ വീസ ലംഘനങ്ങളുടെ- പേരിലുള്ള പിഴകളും ആപ്പിലൂടെ അടയ്ക്കാൻ കഴിയും. കൂടുതൽ സേവനങ്ങൾ ഈ അപ്ലിക്കേഷനിൽ വൈകാതെ ലഭ്യമായിത്തുടങ്ങും. ഉപയോക്താക്കളുടെ സമയവും അധ്വാനവും സംരക്ഷിച്ച് മികച്ച സേവനങ്ങൾ നൽകാനാണ് ആപ്പിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://apps.apple.com/in/app/gdrfa-dxb/id1625664521
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)