Posted By user Posted On

temperature in desert safari dubaiശക്തമായ മൂടല്‍മഞ്ഞ്, ദൂരക്കാഴ്ച കുറയും; യുഎഇയിൽ റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യുഎഇയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ ഒന്‍പത് മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്. കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറയുന്ന സ്ഥലങ്ങളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മൂടല്‍മഞ്ഞ് പ്രതീക്ഷിക്കപ്പെടുന്ന സ്ഥലങ്ങളില്‍ യെല്ലോ അലെർട്ടാണ്. റോഡുകളിലെ ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തില്‍ അബുദാബി എമിറേറ്റില്‍ വേഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ അപ്പപ്പോള്‍ തെളിയുന്ന വേഗ പരിധിയായിരിക്കണം ഡ്രൈവര്‍മാര്‍ പാലിക്കേണ്ടതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *