Posted By user Posted On

find a taxi near meദുബായിലെ ടാക്സികളിൽ പുതിയ സജ്ജീകരണം; സ്മാർട്ട് മീറ്ററടക്കം അത്യാധുനിത സൗകര്യങ്ങൾ

ദുബായ്: ദുബായിലെ ടാക്സികളിൽ പുതിയ സജീകരണം ഒരുങ്ങുന്നു. സ്മാർട്ട് മീറ്ററടക്കമുള്ള അത്യാധുനിക ഫീച്ചറുകളോടെയാണ് ആർ.ടി.എ ടാക്‌സികൾ ഡിജിറ്റലൈസ് ചെയ്യാൻ ഒരുങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു. ടാക്‌സി മേഖലയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സജ്ജീകരണം ഒരുക്കുന്നത്. യുഎഇയിൽ നടക്കുന്ന ടെക് ഫെസ്റ്റായ ജൈറ്റെക്‌സ് 2022 മേളയിലെ ആർ.ടി.എ പവലിയനിൽ ടാക്‌സികളുടെ ഡിജിറ്റലൈസേഷനെ സംബന്ധിച്ച പുതിയ ഫീച്ചറുകൾ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. ടാക്‌സികളുടെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി ഡിജിറ്റൽ ഫീച്ചറുകൾ പുതുതായി അവതരിപ്പിക്കും. വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഒരു സ്മാർട്ട് മീറ്റർ ഘടിപ്പിക്കുന്നതോടെ മുൻസീറ്റിൽ കാണുന്ന എല്ലാ വയറുകളും ഒഴിവാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *