Posted By user Posted On

uae entry ica gov aeമൊബൈൽ ഫോൺ മാത്രം മതി, ഇനി ​ എമിറേറ്റ്​സ്​ ഐ.ഡി വീട്ടിലിരുന്ന് എടുക്കാം

ദുബായ്: എമിറേറ്റ്സ് ഐ.ഡിക്കായി ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട കാര്യമില്ല. കയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ എമിറേറ്റ്​സ്​ ഐ.ഡി എടുക്കലും പുതുക്കലുമൊക്കെ ഇനി വീട്ടിലിരുന്ന് തന്നെ ചെയ്യാം. ഇതിനായുള്ള പുതിയ സാങ്കേതിക വിദ്യ ദുബായിൽ നടക്കുന്ന ടെക് ഫെസ്റ്റായ ജൈടെക്സിൽ അവതരിപ്പിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ് (ഐ.സി.പി) ആണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. വൈകാതെ ഇത് പ്രാവർത്തികമാകുമെന്നാണ് വിവരം. ആപ്ലിക്കേഷൻ നമ്പറോ പാസ്പോർട്ട് പേജിന്‍റെ ഫോട്ടോയോ ഉപയോ​ഗിച്ചാണ് എമിറേറ്റ്​സ്​ ഐ.ഡി എടുക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കേണ്ടത്. പിന്നീട്, മൊബൈൽ ക്യമറയുടെ സഹായത്തോടെ വിരലടയാളവും കൈപ്പത്തിയും മുഖവും സ്കാൻ ചെയ്യണം. ഇതിന് ശേഷം സെക്കൻഡുകൾക്കുള്ളിൽ എമിറേറ്റ്സ് ഐ.ഡി തയാറാകുമെന്നാണ് അധികൃതർ പറയുന്നത്. കൊറിയർ സർവിസ് വഴി എമിറേറ്റ്സ് ഐ.ഡി മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെത്തും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *