Posted By user Posted On

digital citizenshipയുഎഇയിലെ സ്‌കൂളുകളിൽ മിഡ് ടേം അവധി

അബുദാബി: അബുദാബിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾക്ക് 9 ദിവസം മിഡ് ടേം അവധി. ഒക്ടോബർ 17 മുതൽ 23 വരെയാണ് അവധി. ഒക്ടോബർ 24നാണ് പിന്നീട് സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നത്. വിദ്യാർഥികൾക്ക് ആശ്വാസം പകരുന്നതിനാണ് ഈ ഇടവേള നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. അക്കാദമിക് പുരോഗതി വിലയിരുത്താനായിരിക്കും ഈ സമയം വിദ്യാഭ്യാസ അധികാരികൾ ഉപയോ​ഗിക്കുക. ഓരോ വിദ്യാർഥിയുടെയും അക്കാദമിക് നിലവാരം നിർണയിക്കാനും പിന്നാക്കം പോകുന്നവരെ പിന്തുണയ്ക്കാനും അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *