Posted By user Posted On

apply dubai golden visaനടൻ ഇർഷാദ് അലിക്ക് യുഎഇ ​ഗോൾഡൻ വീസ

ദുബായ്: യുഎഇ ​ഗോൾഡൻ വീസ സ്വീകരിച്ച് നടൻ ഇർഷാദ് അലിക്ക്‌. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് നടൻ വീസ ഏറ്റുവാങ്ങിയത്. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും മറ്റും യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസകള്‍. 10 വർഷത്തെ ഗോൾഡൻ വീസയാണ് ലഭിക്കുക. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. നടീനടന്മാർ ഉൾപ്പെടെ ഒട്ടേറെ മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വീസ കിട്ടിയിട്ടുണ്ട്. ഗോള്‍ഡന്‍ വീസ മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേയ്ക്ക് ഗോള്‍ഡന്‍ വീസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *