Posted By user Posted On

job fraudജോലി വാ​​ഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; യുഎഇയിൽ കുടുങ്ങി 36 മലയാളികൾ

ഷാർജ: ജോലി തട്ടിപ്പിനിരയായി യുഎഇയിൽ കുടുങ്ങി 36 മലയാളികൾ. ഭക്ഷണം പോലുമില്ലാതെ ഷാർജ റോളയിൽ ദുരിത ജീവിതം നയിക്കുകയാണ് ഇവർ. കേരളത്തിന്‍റെ വിവിധ ജില്ലകളിൽനിന്നെത്തിയ 36 പേരാണ് സാമൂഹിക പ്രവർത്തകരുടെ കരുണയിൽ ജീവിക്കുന്നത്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ ഇവിടെയെത്തിച്ചതെന്ന് ഇവർ പറഞ്ഞു. പാക്കിങ്, അക്കൗണ്ടന്‍റ് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സനീർ യുഎഇയിൽ എത്തിച്ചത്. 65,000 മുതൽ 1.25 ലക്ഷം രൂപ വരെയാണ് പലരും നൽകിയത്. ഒരുമാസത്തെ സന്ദർശക വിസയിൽ പല തവണകളായിട്ടാണ് ഇവരെ ഇയാൾ യുഎഇയിൽ എത്തിച്ചത്. യുഎഇയിൽ എത്തി മൂന്നു ദിവസം കഴിയുമ്പോൾ എംപ്ലോയ്മെന്‍റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം. സനീറിന്‍റെ കേരളത്തിലെ അക്കൗണ്ടിലേക്കാണ് എല്ലാവരും പണം അയച്ചത്. ഇയാൾ വ്യാജ ഓഫർ ലെറ്ററുകളും നൽകിയതായി തട്ടിപ്പിനിരയായവർ പറയുന്നു. കടംവാങ്ങിയും സ്വർണം വിറ്റുമാണ് പലരും സനീറിന് പണം നൽകിയത്. അത് കൊണ്ട് തന്നെ നാട്ടിലേക്ക് തിരിച്ച് പോകാനും കഴിയില്ല. ചിലർ സ്വന്തമായി ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *