world economic outlookഐഎംഎഫിലെ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുഎഇ മന്ത്രിയെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലും (ഐഎംഎഫ്) ലോകബാങ്കിലും ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുഎഇ മന്ത്രിയെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകബാങ്ക് ഗ്രൂപ്പിന്റെയും (ഡബ്ല്യുബിജി) അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐഎംഎഫ്) വികസന സമിതിയുടെ (ഡിസി) ചെയർമാനായി സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അൽ ഹുസൈനിയുടെ നേട്ടം അന്താരാഷ്ട്ര സമൂഹത്തിൽ രാജ്യത്തിന്റെ പ്രശസ്തി ശക്തിപ്പെടുത്തുന്നു എന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. തന്നെ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തതിന് അംഗരാജ്യങ്ങളോടും ഡബ്ല്യുബിജിയോടും അൽ ഹുസൈനി നന്ദി പറഞ്ഞു.എല്ലാ തലങ്ങളിലും സമഗ്രവും സുസ്ഥിരവുമായ വികസനം സാധ്യമാക്കുന്നതിന് തന്ത്രപരമായ പങ്കാളികളുമായും എല്ലാ അന്താരാഷ്ട്ര സംഘടനകളുമായും സഹകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ താൽപ്പര്യത്തെ കുറിച്ചും അദ്ദേഹം വാചാലനായി. ലോകബാങ്കിന്റെയും മോണിറ്ററി ഫണ്ടിന്റെയും ബോർഡ് ഓഫ് ഗവർണർമാരുടെ സംയുക്ത മന്ത്രിതല സമിതിയായ ഡിസിയിലേക്കാണ് അൽ ഹുസൈനി തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 10 മുതൽ 16 വരെ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന IMF, ലോക ബാങ്ക് ഗ്രൂപ്പ് വാർഷിക മീറ്റിംഗുകളിലും G20 മീറ്റിംഗുകളിലും പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തിന് അൽ ഹുസൈനിയാണ് നേതൃത്വം നൽകുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)