Posted By user Posted On

medicine banആളെക്കൊല്ലി മരുന്ന്, 66 കുഞ്ഞുങ്ങളുടെ ജീവനെടുത്തു; ഇന്ത്യൻ നിർമ്മിത കഫ്സിറപ്പ് ഉപയോ​ഗിക്കരുതെന്ന് യുഎഇ

കുട്ടികൾക്കുള്ള ചുമ, ജലദോഷം എന്നിവയ്ക്ക് നൽകുന്ന ഇന്ത്യൻ നിർമ്മിതമായ നാല് മരുന്നുകൾക്കെതിരെ സുരക്ഷ മുന്നറിയിപ്പ് നൽകി അബുദാബി. ഇന്ത്യയുടെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച മരുന്നുകൾക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയത്. പ്രോമെതാസിൻ ഓറൽ ലായനി ബിപി, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി, മാഗ്രിപ്പ് എൻ കോൾഡ് എന്നിവയാണ് നാല് മരുന്നുകൾ. ആഫ്രിക്കയിലെ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായത് ഈ മരുന്നാണെന്ന് ലോകാരോ​ഗ്യ സംഘടനയുടെ വിലയിരുത്തലിനെ തുടർന്നാണ് നിർദേശം. അബുദാബിയിൽ എവിടെയും വിൽക്കുന്നില്ലെന്ന് എമിറേറ്റ് ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. ഈ മരുന്നുകൾ ലഭിച്ചിട്ടുള്ളവർ അവ ഉപയോഗിക്കരുതെന്നും ഏതെങ്കിലും ഉപയോഗത്തെ തുടർന്ന് പാർശ്വഫലങ്ങൾ ഉണ്ടായാൽ വൈദ്യസഹായം തേടണമെന്നും ജാ​ഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ലോകാരോ​ഗ്യ സംഘടനയുടെ കണ്ടെത്തലിനെ തുടർന്ന് മരുന്ന് കമ്പനിക്കെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള സ്ഥാപനത്തിലെ എല്ലാ ഉൽപ്പാദനവും നിർത്തിവച്ചിരിക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *