autonomous droneമരുന്നും ഭക്ഷണവും ഇനി ഡ്രോൺ വഴി എത്തും; അബുദാബി കൂടുതൽ സ്മാർട്ട് ആകുന്നു
അബുദാബി: അബുബാദിയിൽ ഇനി മരുന്നും ഭക്ഷണവും ഡ്രോൺ വഴി എത്തും. രാജ്യത്ത് ഡ്രോൺ ഡെലിവറിയുടെ പരീക്ഷണ പദ്ധതി ഉടൻ ആരംഭിക്കും എന്നാണ് വിവരം. ആദ്യഘട്ടത്തിൽ മരുന്ന്, ഭക്ഷണ വിതരണം എന്നിവയ്ക്കും അബുദാബിയിലെ പ്രധാന എമിറേറ്റ്സ് പോസ്റ്റ് ഓഫിസുകളിലേക്ക് രേഖകൾ കൊണ്ടുപോവുക തുടങ്ങിയ ജോലികൾക്കാണ് ഡ്രോണുകൾ ഉപയോഗപ്പെടുത്തുക. പരീക്ഷണ ഡെലിവറി നടത്തുന്ന പ്രദേശങ്ങളോ എത്ര കാലത്തേക്കാണ് പരീക്ഷണം നടത്തുന്നതെന്നോ ഉള്ള വിശദാംശങ്ങൾ അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അബുദാബി പോർട്സ് ഗ്രൂപ്പിന്‍റെ ഡിജിറ്റൽ പങ്കാളിയായ മഖ്ത ഗേറ്റ് വേ, എമിറേറ്റ്സ് പോസ്റ്റ്, സ്കൈ ഗോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം അവസാനത്തോടെ പരീക്ഷണ ഡ്രോൺ ഡെലിവറി പൂർത്തിയാക്കാനാണ് തീരുമാനം. വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഡെലിവറി അടുത്ത വർഷത്തോടെ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)