women run uaeദുബായ് വിമൻസ് റൺ നവംബർ 13 മുതൽ; 6,000 വനിതകൾ പങ്കെടുക്കും, രജിസ്ട്രേഷൻ തുടങ്ങി
ദുബായ്: ദുബായ് വിമൻസ് റണ്ണിന്റെ ഒൻപതാം പതിപ്പ് നവംബർ 13 ന് ആരംഭിക്കും. 3,5, 10 കിലോമീറ്റർ ദൂരത്തിലുള്ള മത്സരമാണ് നടക്കുന്നത്. ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെയും എമിറേറ്റ്‌സ് അത്‌ലറ്റിക്‌സിന്റെയും സഹകരണത്തോടെ പ്ലാൻ ഗ്രൂപ്പ് ബിയാണ് മത്സരം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ 12 വയസ്സ് മുതലുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. കൂടാതെ, പ്രായപൂർത്തിയായവർക്കൊപ്പം 8 മുതൽ 12 വയസ്സ് വരെ പ്രായമുള്ളവർക്കും പങ്കെടുക്കാം. 6,000 വനിതകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയിലേക്കുള്ള രജിട്രേഷൻ നടപടികൾ ആരംഭിച്ചു. 100 ദിർഹം മുതലാണ് രജിട്രേഷൻ ഫീസ്. നവംബർ 6 വരെ രജിസ്റ്റർ ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)