kmccസാമ്പത്തിക ക്രമക്കേടിൽ നടപടി; ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി
ദുബായ്: ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി. മിഡിൽ ഈസ്റ്റ് ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള പരാതികൾ ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പിന്നീട് ഇതേ തുടർന്ന് സംഘടനയ്ക്കകത്ത് തന്നെ വിഭാഗീയത ഉണ്ടായ സാഹചര്യത്തിലാണ് മുസ്ലീം ലീഗിന്റെ നടപടി. ഇബ്രാഹിമിനെതിരായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ലീഗ് നേതൃത്വം വ്യക്തമാക്കി. മുസ്‍ലിം ലീഗിന്റെ പ്രധാന പ്രവാസി സംഘടനയാണ് കെഎംസിസി. പി.കെ അബ്ദുറബ്ബിന്റെ സഹോദരനായ പി കെ അന്‍വര്‍ നഹയെ പുതിയ ഭാരവാഹിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അൻവർ നഹയെ കൊണ്ടു വരാനാണ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേയും പി.കെ കുഞ്ഞാലിക്കുട്ടിയുടേയും താത്പര്യം എന്നാണ് വിവരം. എളേറ്റിലിനെതിരായ നടപടി ദുബൈ കെഎംസിസിയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസാണ് കെഎംസിസി. ഈ സംഘടനയിലെ പ്രശ്നങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമോയെന്ന ആശങ്കയും അതുകൊണ്ട് തന്നെ പാർട്ടിക്കുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)