emirate a380അത്യാധുനിക സൗകര്യങ്ങളോടെ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കാം, അതും ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിൽ; എമറേസ്റ്റ്സ് എ380 സർവീസ് ആരംഭിച്ചു
ദുബായ്: ഇനി അത്യാധിനിക സൗകര്യങ്ങളോടെ പ്രവാസികൾക്ക് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കാം. ഇന്ത്യയിലെ ബെംഗളൂരുവിലേക്ക് പുതിസ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് എമിറേറ്റ്‌സ്. ഒക്‌ടോബർ 30 മുതലാണ് യാത്രക്കാർക്ക് അവരുടെ സിഗ്നേച്ചർ എ380 വിമാനങ്ങളിൽ പറക്കാനുള്ള അവസരം നൽകും. ദുബായിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ എ 380 വിമാനം ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു വിമാനത്താവളത്തിൽ പറന്നിറങ്ങി. വലിയ ആഘോഷത്തോടെയാണ് അധികൃതർ വിമാനത്തെ സ്വീകരിച്ചത്. ചരിത്രപരമായ ലാന്റിംഗ് എന്നാണ് ഇതിനെ അധികൃതർ വിശേഷിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ യാത്ര വിമാനമായ എ 380 ലാന്റ് ചെയ്യുന്ന ആദ്യ തെക്കേ ഇന്ത്യൻ സംസ്ഥാനമായിരിക്കുകയാണ് ഇതോടെ ബെംഗളൂരു. 2014-ൽ ദുബായ്-മുംബൈ റൂട്ടിലാണ് ഇന്ത്യയിൽ ആദ്യത്തെ എ380 സർവീസ് ആരംഭിച്ചത്. ഒക്‌ടോബർ 30 മുതൽ എമിറേറ്റ്‌സിന്റെ എ380 വിമാനങ്ങൾ ദുബായ്‌ക്കും ബെംഗളൂരുവിനുമിടയിൽ ഇകെ 568, ഇകെ 569 എന്നിങ്ങനെ പ്രവർത്തിക്കും. രാത്രി 9.25 ന് എയർലൈനിന്റെ ഹബ്ബിൽ നിന്ന് പുറപ്പെടുന്നു വിമാനം അടുത്ത ദിവസം പ്രാദേശിക സമയം പുലർച്ചെ 2.30 ന് ബെംഗളൂരുവിൽ എത്തിച്ചേരും. മടക്ക വിമാനം പുലർച്ചെ 4.30-ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 7.10-ന് ദുബായിൽ എത്തിച്ചേരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)