basmati rice price 1 kgയുഎഇയിൽ അരി വില കുത്തനെ കൂടി; പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റും, വില വിവരങ്ങൾ ഇങ്ങനെ
അബുദാബി: പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് യുഎഇയിൽ അരി വില കുത്തനെ കൂടി. വിവിധ ഇനം അരിക്ക് 5% മുതൽ 20% വരെയാണ് വില കൂടിയത്. സെപ്റ്റംബർ 9 മുതൽ കയറ്റുമതി നികുതി ഏർപ്പെടുത്തിയതും ലഭ്യതക്കുറവുമാണ് വിലകൂടാൻ കാരണമെന്നാണ് കരുതുന്നത്. മലയാളികൾ കൂടുതലായി വാങ്ങുന്ന പാലക്കാടൻ മട്ട അരി 20 കിലോയുടെ പാക്കറ്റിന് 38–40 ദിർഹം ഉണ്ടായിരുന്നത് ഇപ്പോൾ 50–55 ദിർഹമായി. ഗ്രോസറിയിൽ 5 കിലോ പായ്ക്കറ്റിനു 20–24 ദിർഹം വരെ ഈടാക്കുന്ന കച്ചവടക്കാരുമുണ്ട്. ജയ, കുറുവ, പൊന്നി അരിക്കു 18/20 കിലോയുടെ ഒരു ചാക്കിനു 10–15 ദിർഹം വർധിച്ചു. ഇതു കടകളിൽ എത്തുമ്പോൾ 5 കിലോയുടെ പായ്ക്കറ്റിനു 22–25 ദിർഹം നൽകേണ്ടിവരുന്നു. സോന മസൂരിക്കാണു വൻ വിലക്കയറ്റമുണ്ടായത്. 30 കിലോയുള്ള ഒരു ചാക്ക് അരിക്ക് നേരത്തെ 75–80 ദിർഹം ഉണ്ടായിരുന്നത് ഇപ്പോൾ 100–110 ദിർഹം വരെയായി.ഇഡ്ഡലി, ദോശ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന പച്ചരിക്കും വില കൂടിയിട്ടുണ്ട്. ബിരിയാണി, നെയ്ച്ചോർ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ജീരകശാല, വയനാടൻ ഖൈമ തുടങ്ങിയ അരി 5 കിലോ പാക്കറ്റിനു മേൽ 8–15 ദിർഹം വരെയാണ് വർധിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)