us embasy uaeകനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒരു മരണം, രണ്ട് പേരെ കാണാതായി; ജാഗ്രത പാലിക്കാൻ പൗരന്മാർക്ക് നിർദേശം നൽകി യുഎഇ എംബസി
യുഎഇ: ഗ്രീക്ക് ദീപായ ക്രീറ്റിൽ കൊടുങ്കാറ്റും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ കാരണം ക്രീറ്റ് ദ്വീപ് സന്ദർശിക്കുന്ന എല്ലാ യുഎഇ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് ഗ്രീസിലെ ഏഥൻസിലുള്ള യുഎഇ എംബസി നിർദ്ദേശിച്ചു. ക്രീറ്റിലുള്ള എല്ലാ പൗരന്മാരോടും എംബസിയുമായി ബന്ധപ്പെടണമെന്നും അവർ നിലവിൽ എവിടെയാണ് ഉള്ളതെന്ന് അറിയിക്കണമെന്നും എംബസി വ്യക്തമാക്കി. ഗ്രീക്ക് അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും എംബസിയുടെ ട്വീറ്റിൽ പറയുന്നു. കനത്ത വെള്ളപ്പൊക്കത്തിൽ ക്രീറ്റിൽ ഒരാൾ മരിക്കുകയും രണ്ട് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കൂടാതെ വലിയ നാശനഷ്ടമാണ് ക്രീറ്റിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)