Posted By user Posted On

malpractice medical lawyerയുഎഇയിൽ ചികിത്സാപിഴവ് മൂലം കുട്ടി മരിച്ച സംഭവം; മാതാപിതാക്കൾക്ക് 200000 ദിർഹം നഷ്ടപരിഹാരം

യുഎഇയിൽ ചികിത്സാപിഴവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് 200000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. കുട്ടിയുടെ മരണത്തിന് കാരണമായത് ചികിത്സാപിഴവാണെന്ന് കണ്ടെത്തിയതിന് തുടർന്നാണ് നടപടി. കുട്ടിയെ ചികിത്സിച്ച ആശുപത്രിയും രണ്ട് ഡോക്ടർമാരും ചേർന്ന് കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന കീഴ്ക്കോടതിയുടെ മുൻ വിധി അൽ ഐൻ അപ്പീൽ കോടതി ശരിവച്ചു. കൂടാതെ, കുടുംബത്തിന്റെ കോടതി ചെലവുകൾ വഹിക്കാനും ആശുപത്രിയോടും ഡോക്ടർമാരോടും കോടതി പറഞ്ഞു. ഡോക്ടർമാരുടെ അശ്രദ്ധമൂലം തങ്ങൾക്കുണ്ടായ ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് 15 ദശലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ രണ്ട് ഡോക്ടർമാർക്കും ആശുപത്രിക്കുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്ന തങ്ങളുടെ മകന് കൃത്യമായ മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഡോക്ടർമാർ ചികിത്സ നൽകിയതെന്നും അതാണ് മകന്റെ മരണത്തിന് കാരണമെന്നും മാതാപിതാക്കൾ പറഞ്ഞു. കുട്ടിയെ ചികിത്സിക്കുന്നതിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് ഡോക്ടർമാരും ആശുപത്രിയും പറഞ്ഞിരുന്നെങ്കിലും കുട്ടിയെ ചികിത്സിക്കുന്നതിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് മെഡിക്കൽ അനാസ്ഥയുണ്ടായെന്ന് കോടതി നിയോഗിച്ച മെഡിക്കൽ കമ്മിറ്റി സ്ഥിരീകരിച്ചു. തുടർന്ന് ഇവർ കുട്ടിയുടെ മാതാപിതാക്കൾക്ക് 90,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പിന്നീട്, പ്രതികളും രക്ഷിതാക്കളും വിധിക്കെതിരെ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് അപ്പീൽ കോടതിയാണ് നഷ്ടപരിഹാര തുക 200,000 ദിർഹമായി വർധിപ്പിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *