Posted By user Posted On

fog alertയുഎഇയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്; കൂടുതൽ എമിറേറ്റുകളിൽ റെഡ്, യെല്ലോ അലർട്ട്, വാഹനമോടിക്കുന്നവർക്ക് ജാ​ഗ്രത നിർദേശം

യുഎഇയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിൽ റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലാണ് യെല്ലോ അലേർട്ട് നൽകുന്നത്. യഥാർത്ഥത്തിൽ മൂടൽമഞ്ഞ് രൂപപ്പെടുന്ന പ്രദേശങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ദൂരക്കാഴ്ച 1000 മീറ്ററിൽ താഴെയായി കുറയും. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും. അബുദാബിയിലും ദുബായിലും ഈർപ്പം 85 ശതമാനത്തിലെത്താം. എമിറേറ്റുകളിൽ താപനില യഥാക്രമം 37 ഡിഗ്രി സെൽഷ്യസിലും 36 ഡിഗ്രി സെൽഷ്യസിലും എത്തുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഒക്‌ടോബർ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ കുറഞ്ഞ താപനില ഇരുപതിലേക്ക് താഴുമെന്നും തലസ്ഥാനത്തും ദുബായിലും താപനില യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 25 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY


Comments (0)

Leave a Reply

Your email address will not be published. Required fields are marked *