divorce courtവിവാഹ മോചനം നേടിയ ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബായ്: വിവാഹ മോചനം നേടിയ ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. മൂന്ന് മാസം ജയില്‍ ശിക്ഷയാണ് ഇയാൾക്ക് ദുബായ് ക്രിമിനൽ കോടതി വിധിച്ചത്. കൂടാതെ, ഇയാളുടെ മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു അജ്ഞാത ഫേസ്‍ബുക്ക് അക്കൗണ്ടില്‍ നിന്ന് തനിക്കൊരു സന്ദേശം ലഭിച്ചുവെന്നം 10,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍, മാന്യമല്ലാത്ത വസ്‍ത്രങ്ങള്‍ ധരിച്ച തന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെുടുത്തിയെന്നുമായിരുന്നു യുവതി പരാതി നൽകിയത്. പിന്നീട്, യുവതിയുടെ ചില സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇയാള്‍ ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്‍തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നിൽ തന്റെ മുൻ ഭർത്താവാണെന്ന് യുവതിക്ക് മനസ്സിലായത്. 2018ൽ ആണ് യുവതിയും ഭർത്താവും വിവാഹമോചനം നേടിയത്. ആ സമയത്ത് യുവതി ഉപയോഗിച്ചിരുന്ന ഫോൺ ഇയാൾ കൈക്കലാക്കുകയും പിന്നീട് ഈ ഫോണിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)