Posted By user Posted On

alibaba electric scooterദുബായ് കൂടുതൽ സ്മാർട്ട് ആകുന്നു; 11 മേഖലകളിലേക്ക് കൂടി ഇ – സ്കൂട്ടർ, എതൊക്കെയെന്ന് അറിയേണ്ടേ?

ദു​ബായ്: ദുബായ് കൂടുതൽ സ്മാർട്ട് ആകാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാ​ഗമായി ന​ഗരത്തിൽ പതിനൊന്നിടത്ത് കൂടി ഇ-​സ്കൂ​ട്ട​ർ ട്രാ​ക്കു​ക​ൾ വ​രു​ന്നു. അ​ൽ ത​വാ​ർ 1, അ​ൽ ത​വാ​ർ 2, ഉ​മ്മു സു​ഖീം, ഗ​ർ​ഹൂ​ദ്, മു​ഹൈ​സി​ന 3, ഉ​മ്മു ഹു​റൈ​ർ 1, അ​ൽ സ​ഫ 2, അ​ൽ ബ​ർ​ഷ സൗ​ത്ത്​ 2, അ​ൽ ബ​ർ​ഷ 3, അ​ൽ​ഖൂ​സ്​ 4, നാ​ദ​ൽ ഷെ​ബ 1 എ​ന്നീ മേ​ഖ​ല​ക​ളെ​യാ​ണ്​ ഇ-​സ്കൂ​ട്ട​ർ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ-​സ്കൂ​ട്ട​ർ ഉ​പ​യോ​ഗ​ത്തി​ന് 2023 മു​ത​ൽ ഈ ​മേ​ഖ​ല​ക​ളി​ൽ ​ അ​നു​മ​തി ന​ൽ​കും. വി​വി​ധ ഗ​താ​ഗ​ത കേ​ന്ദ്ര​ങ്ങ​ളെ​യും ടൂ​റി​സ്റ്റ്​ കേന്ദ്രങ്ങളെയും കോർത്തിളക്കിയാണ് ഈ ​ട്രാ​ക്കു​ക​ൾ കടന്നുപോകുക.18 പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെയും പ​ത്തു​ ഗ​താ​ഗ​ത കേ​ന്ദ്ര​ങ്ങ​ളി​ലും ട്രാ​ക്ക്​ എ​ത്തും. ഇ​തോ​ടെ ഇ-​സ്​​കൂ​ട്ട​റി​ന്​ അ​നു​മ​തി ന​ൽ​കു​ന്ന മേ​ഖ​ല​ക​ളു​ടെ എ​ണ്ണം 21 ആ​യി ഉ​യ​രും. നിലവിൽ 185 കിലോമീറ്ററുള്ള ട്രാക്കുകൾ ഇതോടെ 390 കീലോമീറ്ററായി കൂടും. 1.14 ല​ക്ഷം താ​മ​സ​ക്കാ​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​യി​രി​ക്കും പു​തി​യ ട്രാ​ക്ക്. സ്വ​കാ​ര്യ വാ​ഹ​ന ഉ​പ​യോ​ഗം കു​റ​ക്കാ​നും ഇ​ത്​ ഉ​പ​ക​രി​ക്കും. ഇ-​സ്കൂ​ട്ട​ർ പാ​ർ​ക്ക്​ ചെ​യ്യാ​ൻ മെ​ട്രോ, ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ സൗ​ക​ര്യ​വു​മൊ​രു​ക്കു​ന്നു​ണ്ട്.യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി വേ​ഗ​ത 40 കി​ലോ​മീ​റ്റ​റി​ൽ നി​ന്ന്​ 30 ആ​യി ചു​രു​ക്കി​യേ​ക്കും. നി​ല​വി​ൽ ജു​മൈ​റ ലേ​ക് ട​വേ​ഴ്​​സ്​, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബൊ​ലേ​വാ​ദ്, ദു​ബൈ ഇ​ന്‍റ​ർ​നെ​റ്റ്​ സി​റ്റി, അ​ൽ റി​ഗ്ഗ, സെ​ക്ക​ൻ​ഡ്​ ഡി​സം​ബ​ർ സ്​​ട്രീ​റ്റ്, പാം ​ജു​മൈ​റ, സി​റ്റി വാ​ക്ക്,ഖി​സൈ​സ്, മ​ൻ​ഖൂ​ൽ, ക​റാ​മ ​ എ​ന്നീ മേഖലകളിലാണ് ഇ-​സ്കൂ​ട്ട​ർ അ​നു​മ​തി​യു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ലെ വി​ജ​യ​മാ​ണ്​ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ ഇ-​സ്കൂ​ട്ട​ർ വ്യാ​പി​പ്പി​ക്കാ​ൻ കാരണമായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *