traffic ruleഓവര്‍ടേക്ക് ചെയ്തതിൽ പ്രകോപിതനായി, ഡ്രൈവറുടെ മുഖത്തടിച്ചു; യുവാവിന് വൻ തുക പിഴയിട്ട് യുഎഇ കോടതി
ദുബായ്: റോഡിൽ വണ്ടി ഓവർടേക്ക് ചെയ്തത് ഇഷ്ടമാകാത്തതിനെ തുടർന്ന് പിന്തുടർന്നെത്തി ഡ്രൈവറുടെ മുഖത്തിടിച്ച് ദേഷ്യം തീര്‍ക്കാന്‍ ശ്രമിച്ച യുവാവിന് വന്‍ തുക പിഴയിട്ട് ദുബായ് ക്രിമിനൽ കോടതി. പതിനായിരം ദിര്‍ഹമാണ് യുവാവിന് പിഴയിട്ടത്. ആക്രമണത്തിന് ഇരയായ ഡ്രൈവറാണ് കോടതിയെ സമീപിച്ചത്. കുറ്റാരോപിതന്‍റെ വാദം കൂടി കേട്ട ശേഷമായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്. അല്‍ ഖലില്‍ സ്ട്രീറ്റിലെ റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 34കാരനായ യുവാവ് പരാതിക്കാരന്റെ വാഹനത്തിന് മുന്നിലായിരുന്നു കാര്‍ ഓടിച്ചത്. ആക്രമിക്കപ്പെട്ട ഡ്രൈവര്‍ കടന്നു പോകാനായി ബീം ലൈറ്റ് ഉപയോഗിച്ചത് ഇയാള്‍ ശ്രദ്ധിച്ചില്ല. ഫാസ്റ്റ് ലൈന്‍ ആക്രമിക്കപ്പെട്ട ഡ്രൈവര്‍ക്കായി ഒഴിഞ്ഞുകൊടുക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെ സമാന്തര പാതയെടുത്ത് പിന്നിലെ വാഹനം ഓടിച്ചു പോയി. ഇത് മുന്‍പിലെ വാഹനം ഓടിച്ചിരുന്നയാളെ ചൊടിപ്പിച്ചു. പിന്നീട് ഇയാൾ വാഹനത്തെ പിന്തുടർന്നെത്തി പരാതിക്കാരന്റെ മുഖത്ത് അടിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)