
facebook suitesസാമൂഹിക മാധ്യമങ്ങളില്‍ മോശം പെരുമാറ്റം; യുഎഇയിൽ സ്‌കൂള്‍ അധ്യാപകന്റെ പണി പോയി
അബുദാബി: സാമൂഹിക മാധ്യമങ്ങളിലെ മോശം പെരുമാറ്റത്തെ തുടർന്ന് യുഎഇയിൽ സ്വകാര്യ സ്ക്കൂൾ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. അധ്യാപകനെതിരെ വിദ്യാർത്ഥികളും മാതാപിതാക്കളും പരാതി നൽകിയിരുന്നു. തുടർന്നാണ് അധ്യാപകനെ പിരിച്ചു വിട്ടത്. അതേസമയം, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും മോശം പെരുമാറ്റം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അധ്യാപകൻ വ്യക്തമാക്കി. കൂടാതെ, പിരിച്ചുവിട്ട നടപടിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധ്യാപകന്‍ കോടതിയെ സമീപിച്ചു. സ്‌കൂളിനും രണ്ട് ഭരണസമിതി അംഗങ്ങള്‍ക്കും എതിരെയാണ് അധ്യാപകൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 501,000 ദിര്‍ഹമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നാലു വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്ത് വരികയാണെന്നും തൊഴില്‍ കരാര്‍ അവസാനിപ്പിച്ചു കൊണ്ട് രണ്ടും മൂന്നും കക്ഷികള്‍ സ്‌കൂളില്‍ നിന്നും തന്നെ പിരിച്ചുവിട്ടതെന്നും അധ്യാപകൻ പരാതിയിൽ പറയുന്നു. പിരിച്ചുവിട്ടത് ചൂണ്ടിക്കാട്ടി അധ്യാപകന്‍ നേരത്തെ തൊഴില്‍ സംബന്ധമായ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതില്‍ അബുദാബി പ്രാഥമിക കോടതി, സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകന് 58,000 ദിര്‍ഹം നല്‍കണമെന്നും രാജ്യത്ത് നിന്ന് പോകുമ്പോള്‍ എയര്‍ ടിക്കറ്റ് നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയെ സമീപിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)