Posted By user Posted On

davinci resolve studioമ​ന്ത്ര​വാ​ദ​വും ആ​ഭി​ചാ​ര​വും നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ; 50,000 ദി​ർ​ഹ​മി​ൽ കു​റ​യാ​ത്ത പി​ഴ​യും ത​ട​വും ശിക്ഷ

ദു​ബായ്: മ​ന്ത്ര​വാ​ദ​വും ആ​ഭി​ചാ​ര​വും ന​ട​ത്തു​ന്ന​വ​ർ​ക്ക്​ 50,000 ദി​ർ​ഹ​മി​ൽ കു​റ​യാ​ത്ത പി​ഴ​യും ത​ട​വും ശിക്ഷയും ലഭിക്കുമെന്ന മുന്നറിയിപ്പുമായി യു​എഇ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ. മ​റ്റു​ള്ള​വ​രെ ഉ​പ​ദ്ര​വി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച്​ ന​ട​ത്തു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള മ​ന്ത്ര​വാ​ദ​ങ്ങ​ളും ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ളെ​ന്ന നി​ല​യി​ൽ ന​ട​പ​ടി​ക്ക്​ വി​ധേ​യ​മാ​കുമെന്നും ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് ഫെ​ഡ​റ​ൽ നി​യ​മ​പ്ര​കാ​രം ശിക്ഷ വിധിക്കുമെന്നും അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച അറിയിപ്പിൽ വ്യക്തമാക്കി. രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും നി​യ​മം ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണെന്നും മ​ന്ത്ര​വാ​ദ​വും ആ​ഭി​ചാ​ര​വും ചെ​യ്യു​ന്ന​യാ​ളും ഇ​തി​നാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​യാ​ളും ശി​ക്ഷിക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, രാജ്യത്ത് ആ​ഭി​ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ളും വ​സ്തു​ക്ക​ളും കൈ​വ​ശം​വെ​ക്കു​ന്ന​തും കൊ​ണ്ടു​പോ​കു​ന്ന​തും കൈ​മാ​റു​ന്ന​തു​മെ​ല്ലാം നി​രോ​ധി​ച്ചി​ട്ടു​ണ്ടുമുണ്ട്. ഏ​തെ​ങ്കി​ലും രൂ​പ​ത്തി​ൽ മ​ന്ത്ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ളും ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും വാ​ക്കി​ലൂ​ടെ​യും പ്ര​വൃ​ത്തി​യി​ലൂ​ടെ​യും മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും എ​ല്ലാം ചെ​യ്യു​ന്ന ആ​ഭി​ചാ​ര​ക്രി​യ​ക​ളെ​ല്ലാം നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രുമെന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *