Posted By user Posted On

yatra domestic flightsയുഎഇയിലെ പ്രവാസി മലയാളികൾക്കിതാ സന്തോഷ വാർത്ത; ഇനി കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് പറക്കാം, കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് – കേരള സർവീസ്

ദുബായ്: ദുബായിലുള്ള മലയാളി പ്രവാസികൾക്കിതാ ഒരു സന്തോഷ വാർത്ത. ഇനി കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് പറക്കാം. ദുബായിൽ നിന്ന് കേരളത്തിലേക്കും മംഗ്ലുരുവിലേക്കും അടക്കം 10 കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇനി പ്രവാസികൾക്ക് എയർ ഇന്ത്യയിൽ പറന്നെത്താം. 380 ദിർഹം ആണ് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. 269 ദിർഹം കോഴിക്കോട്ടേക്കും 445 ദിർഹം തിരുവനന്തപുരത്തേക്കും നൽകണം. 298 ദിർഹമാണ് മംഗ്ലുരുവിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക്. ആഴ്ചയിൽ 13 സർവീസുകളാണ് കോഴിക്കോട്ടേയ്ക്ക് ഉണ്ടാവുക. കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് അഞ്ചും മംഗ്ലുരുവിലേയ്ക്ക് 14ഉം സർവീസുകളുണ്ടാകും. നിലവിൽ അടുത്ത മാസം പകുതി വരെ ഈ നിരക്ക് തുടരാനാണ് സാധ്യത് കൂടാതെ, മുംബൈ–279 ദിർഹം, ഡൽഹി–298, അമൃത് സർ–445, ജയ്പൂർ–313, ലക്നൗ‌–449, തിരുച്ചി–570 ദിർഹം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കും കുറഞ്ഞനിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *