contagionയുഎഇയിൽ പകർച്ചപ്പനി വ്യാപിക്കുന്നു, മുൻകരുതൽ നിർദേശങ്ങൾ നൽകി മന്ത്രാലയം: സൗജന്യ ഫ്ലൂ വാക്സീൻ ആർക്കൊക്കെ എന്ന് അറിയാം
അബുദാബി: ശൈത്യകാലം അടുത്തതോടെ യുഎഇയിൽ പകർച്ചപ്പനി വ്യാപിക്കുന്നു. മാസ്ക് ഒഴിവാക്കുകയും കൈകൾ ശുചീകരിക്കുന്നതും കുറഞ്ഞതോടെയാണ് പകർച്ചപ്പനി പടരുന്നതെന്നാണ് വിലയിരുത്തൽ. പോയ വർഷങ്ങളിൽ കൊവിഡ് പ്രതിരോധം ശക്തമായി നടപ്പാക്കിയ സാഹചര്യത്തിൽ രാജ്യത്ത് പകർച്ചപ്പനി റിപ്പോർട്ട് ചെയ്തത് വളരെ കുറവായിരുന്നു. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾ കുറഞ്ഞതോടെ വീണ്ടും പനി പടരാൻ തുടങ്ങി. പ്രമേഹം, ആസ്മ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗികൾ, ഗർഭിണികൾ, 65നു മുകളിലും 5ന് താഴെയും പ്രായമുള്ളവർ എന്നിവരിലാണ് കൂടുതലായും പനി പടരുന്നത്. കടുത്ത പനി, ചുമ, ശരീര വേദന, തുമ്മൽ, ശരീരവേദന, മൂക്കടപ്പ്, ഛർദി എന്നിവ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതാണ് ജനങ്ങളെ വലയ്ക്കുന്നത്. ഈ സാഹചര്യത്തിൽ പനിയുള്ളവർ മാസ്ക് ധരിക്കുന്നതും മറ്റുള്ളവരിൽനിന്ന് അകലം പാലിക്കുന്നതിനും പ്രാഥമിക പരിഗണന നൽകണമെന്നും രോഗമുള്ളവർ സ്കൂളിലേക്കോ മറ്റു തിരക്കേറിയ സ്ഥലങ്ങളിലേക്കോ പോകുന്നതും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ രാജ്യത്ത് സ്വദേശികൾക്കും വിദേശികളിൽ 50 വയസ്സിന് മുകളിലും അഞ്ചിനു താഴെയും ഉള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗികൾക്കും ഫ്ലൂ വാക്സീൻ സൗജന്യമാണ്. അല്ലാത്തവർ 50 ദിർഹം നൽകണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)